Latest News

നാളെ നിരത്തിലിറങ്ങാന്‍ തയ്യാറായി ഷീ ടാക്സി

Written By arun raj on Monday, 18 November 2013 | 07:32


സര്‍ക്കാറിന്‍റെ  പിന്തുണയോടെ  സ്ത്രീകള്‍ക്ക് സുരക്ഷിതയാത്രക്ക് അവസരമൊരുക്കുന്നതിനായി പ്രത്യേകം രൂപകല്‍പ്പന ചെയ്ത 'ഷീ ടാക്സി’ 19ന് വൈകുന്നേരം 4.30ന് കനകക്കുന്നില്‍ മന്ത്രി ഡോ. എം.കെ. മുനീറും നടിയും നര്‍ത്തകിയുമായ മഞ്ജു വാര്യരും ചേര്‍ന്ന് ഫ്ളാഗ് ഓഫ് ചെയ്യും.


മാരുതി സുസുക്കി ലിമിറ്റഡാണ് കാറുകള്‍ നല്‍കുന്നതും വനിതാ ഡ്രൈവര്‍മാര്‍ക്ക് പരിശീലനം നല്‍കുന്നതും. സംസ്ഥാന വനിതാ വികസന കോര്‍പറേഷനാണ് സംരംഭകര്‍ക്ക് ആവശ്യമായ സാമ്പത്തിക പിന്തുണ നല്‍കി പദ്ധതിയുമായി സഹകരിക്കുന്നത്. ടെക്നോപാര്‍ക്കിലെ റെയ്ന്‍ കണ്‍സേര്‍ട്ട് ടെക്നോളജീസാണ് സഹകരിക്കുന്ന സാങ്കേതിക വിദഗ്ധര്‍.
മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് തെക്കന്‍ മേഖലാ കമേഴ്സ്യല്‍ ബിസിനസ് വിഭാഗം മേധാവി രാം സുരേഷ് അകെല്ലയുമായി ജെന്‍ഡര്‍ പാര്‍ക്ക് സ്പെഷല്‍ ഓഫിസര്‍ പി.ടി.എം. സുനീഷ് ധാരണാപത്രം കൈമാറും. പ്രമുഖ ടെലിവിഷന്‍ താരം രേഖ മേനോന്‍ അവതാരകയാകുന്ന പരിപാടിയില്‍ ഗവ. വിമന്‍സ് കോളജിലെ സ്റ്റുഡന്‍സ് ബാന്‍ഡ് ആയ ടീം ബിബ്ളോട്ടിക്ക സംഗീത പരിപാടി ഒരുക്കും. മന്ത്രി എം.കെ. മുനീര്‍, മഞ്ജു വാര്യര്‍, സുഗതകുമാരി, സബ്രിയ ടെന്‍ബെര്‍ക്കന്‍ എന്നിവരെ ആദ്യ യാത്രക്കാരാക്കിയാണ് ഷീ ടാക്സി നിരത്തിലിറങ്ങുക.

ഷീ ടാക്സി കൂടുതല്‍ സ്ത്രീകള്‍ക്ക് ഡ്രൈവിങ് മേഖലയിലേക്ക് കടന്നുവരാന്‍ അവസരമൊരുക്കുമെന്നും കേരളത്തിലെ നിരത്തുകളില്‍ ഇത് പുതിയൊരു ഡ്രൈവിങ് സംസ്കാരത്തിന് തുടക്കമിടുമെന്നും അഡീഷനല്‍ ചീഫ് സെക്രട്ടറി കെ.എം. എബ്രഹാം പറഞ്ഞു. കെ. മുരളീധരന്‍ എം.എല്‍.എ കോള്‍ സെന്‍റര്‍ ഉദ്ഘാടനം ചെയ്യും. ഗുണഭോക്താക്കള്‍ക്കുള്ള വാഹനങ്ങളുടെ താക്കോലുകള്‍ പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ വിതരണം ചെയ്യും. ഷീ ടാക്സിയുടെ ഒൗദ്യോഗിക വെബ് സൈറ്റും ലോഗോയും ഗതാഗതകമീഷണര്‍ ഋഷിരാജ് സിങ് ഐ.പി.എസ് പുറത്തിറക്കും.

 സാമൂഹിക നീതി വകുപ്പിന് കീഴിലുള്ള ജെന്‍ഡര്‍ പാര്‍ക്ക് നടപ്പാക്കുന്ന ഈ നൂതന പദ്ധതിയുടെ ഗുഡ്വില്‍ അംബാസഡറായി മഞ്ജു വാര്യരെ മന്ത്രി ഡോ. മുനീര്‍ ഒൗദ്യോഗികമായി പ്രഖ്യാപിക്കും.


. സ്ത്രീ സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം വനിതാ സംരംഭകരെയും സ്വയംതൊഴില്‍ കണ്ടത്തൊന്‍ താല്‍പ്പര്യപ്പെടുന്ന വനിതകളെയും പ്രോത്സാഹിപ്പിക്കാനും പദ്ധതി ലക്ഷ്യമിടുന്നു.


സണ്‍ ഗ്ലാസ്സുകൊണ്ട് മൊബൈല്‍ ചാര്‍ജ് ചെയ്യാം
അമേരിക്കയില്‍ കഴിയുന്ന ഇന്ത്യക്കാരാനായ കുലുസ്‌കര്‍ രാത്രിയില്‍ ഉപയോഗമില്ലാത്ത സണ്‍ ഗ്ലാസിന്റെ കാലില്‍ സോളാര്‍ പാനല്‍ ഫിറ്റ് ചെയ്താണ് ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ പറ്റുന്ന തരത്തില്‍ മാറ്റിയെടുത്തത്. പകല്‍ സമയത്ത് ഈ കണ്ണട സാധാരണ പോലെ ധരിക്കാനും സാധിക്കും.

സാന്‍ ഫ്രാന്‍സിസ്‌ക്കോ മിയാമി ആഡ് സ്‌കൂളിലെ പ്രൊജക്റ്റിന്റെ ഭാഗമായിട്ടാണ് കുലുസ്‌കര്‍ ‘സോളാര്‍’ സണ്‍ ഗ്ലാസ് വികസിപ്പിച്ചെടുത്തതെന്ന് ടെക്‌നോളജി മീഡിയ വെബ്‌സൈറ്റായ സിഎന്‍ഇടി റിപ്പോര്‍ട്ട് ചെയ്തു.

റെയ്ബാന്‍ ഷമാ ഷെയ്ഡ്‌സ് എന്നാണ് ഈ സോളാര്‍ സണ്‍ ഗ്ലാസിന്റെ പേരിട്ടിരിക്കുന്നത്.

ഇന്റര്‍നെറ്റ് കണക്ഷന്‍ ഇല്ലാതെ തന്നെ ഫേസ് ബുക്ക്


ഇന്ത്യയിലെ ഉട്ടോപിയ മൊബൈല്‍ കമ്പനിയാണ് ഈ ഒരു സാങ്കേതിക വിദ്യ  വികസിപ്പിച്ചത്.

യുഎസ്എസ്ഡിയുടെ ഉയര്‍ന്ന സാങ്കേതിക രൂപമാണ് ഉട്ടോപിയ കമ്പനി ഉപയോഗിക്കുന്നത്. ഇവര്‍ ഇതിനെ ഫോണ്‍ട്വിഷ് എന്നാണ് വിളിക്കുന്നത്.
ജിപിആര്‍എസ് ഇല്ലാത്ത ബേസിക്ക് ഫോണില്‍ പോലും ഫേസ് ബുക്ക് ലഭിക്കുമെന്നതാണ് ഇതിന്റെ ഗുണം. ഡാറ്റയ്ക്കു വേണ്ടി പണം മുടക്കുകയും വേണ്ട.

ഇന്ത്യയില്‍ ബിഎസ്എന്‍എല്‍ ഒഴികെ എല്ലാ സേവനദാതാക്കളും സംരംഭവുമായി സഹകരിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ദിവസവും ശരാശരി ഒരു രൂപയാണ് സേവനദാതാക്കള്‍ ചാര്‍ജ് ചെയ്യുന്നത്.

അണ്‍സ്ട്രച്ചേര്‍ഡ് സപ്ലിമെന്ററി സര്‍വീസ് ഡാറ്റ (യുഎസ്എസ്ഡി) എന്ന സാങ്കേതിക വിദ്യയാണ് ഇതിനായി കമ്പനി ഉപയോഗിച്ചത്. ബാലന്‍സും മറ്റും അറിയാന്‍ ഉപയോക്താക്കള്‍ ഈ സാങ്കേതിക വിദ്യായാണ് ഉപയോഗിക്കുന്നത്.

ഫേസ് ബുക്കിലെ പോസ്റ്റകളും, കമ്മന്റുകളും ലൈക്കുകളും മെസേജകളുമെല്ലാം ഫോണ്‍ട്വിഷിലൂടെ ലഭിക്കും. എന്നാല്‍ ചിത്രങ്ങള്‍ ലഭിക്കില്ല.
എന്നാല്‍ ഈ അസൗകര്യം അത്ര കാര്യമാക്കാനില്ലായെന്നാണ് കമ്പനിയുടെ നിലപാട്, പ്രത്യേകിച്ച് ഇന്ത്യയിലെ ഉള്‍നാടുകളിലുള്ള റേഞ്ചിന്റെ അവസ്ഥ പരിഗണിക്കുമ്പോള്‍.


രണ്ട് വയസ്സില്‍ ചെയിന്‍സ്‌മോക്കര്‍ കുട്ടിക്ക് ഇപ്പോള്‍ ഭക്ഷണ പ്രിയം


രണ്ട് വയസ്സില്‍ ഇന്തോനേഷ്യക്കാരനായ  ചെയിന്‍സ്‌മോക്കര്‍ അല്‍ദി റിസാലിന് ഇപ്പോള്‍   അഞ്ച് വയസ്.അഞ്ച് വയസുകാരനായ അല്‍ദിക്ക് ഇപ്പോള്‍ തന്നെ 25 കിലോയിലേറെ തൂക്കമുണ്ട്. അവന്റെ സമപ്രായക്കാരുടെ ശരാശരി തൂക്കത്തിന്റെ ഇരട്ടി വരും ഇത്. അതുകൊണ്ടുതന്നെ അല്‍ദിയുടെ ഭക്ഷണപ്രേമം എങ്ങനെ മാറ്റുമെന്ന ചിന്തയിലാണ് ഇപ്പോള്‍ വീട്ടുകാര്‍.

 അല്‍ദി പുകവലി പൂര്‍ണ്ണമായും നിര്‍ത്തി. എന്നാല്‍ അല്‍ദിയുടെ പുതിയ ഭ്രമമായി ഭക്ഷണം മാറിയിരിക്കുകയാണ്.രണ്ട് ആഴ്ച്ചയോളം പ്രത്യേക ചികിത്സയുടെ ഭാഗമായി അല്‍ദിയെ വീട്ടില്‍ നിന്നും ഇന്തോനേഷ്യന്‍ തലസ്ഥാനമായ ജക്കാര്‍ത്തയിലേക്ക് മാറ്റി. 

രണ്ടുവയസുള്ളപ്പോള്‍ തുടര്‍ച്ചയായി പുകവലിച്ചാണ് അല്‍ദി ലോകത്തെ ഞെട്ടിച്ചത്. ഇന്തോനേഷ്യയിലെ സുമാത്രയിലെ ഒരു ദരിദ്രഗാമത്തിലാണ് അല്‍ദി റിസാലിന്‍റെ ജനനം. 
അല്‍ദിയുടെ വാര്‍ത്ത ശ്രദ്ധ നേടിയതോടെ ഇന്തോനേഷ്യന്‍ സര്‍ക്കാരിന് കുട്ടികള്‍ക്കിടയിലെ പുകവലിക്കെതിരായി പ്രചാരണം നടത്തേണ്ട അവസ്ഥ പോലുമുണ്ടായി. സര്‍ക്കാര്‍ തന്നെ ഈ കുട്ടിയുടെ പുകവലി നിര്‍ത്താനുള്ള ശ്രമങ്ങള്‍ക്ക് മുന്‍കയ്യെടുക്കുകയും ചെയ്തിരുന്നു.

കൂടുതല്‍ വ്യത്യസ്ഥമായ കളികളിലേക്ക് ശ്രദ്ധമാറ്റിയാണ് കുട്ടിയുടെ പുകവലിയെന്ന ദുഃശീലത്തെ അധികൃതര്‍ അവസാനിപ്പിച്ചത്.

 രണ്ടാം വയസില്‍ ദിവസം നാല്‍പ്പത് സിഗരറ്റ് വലിച്ചിരുന്ന അല്‍ദിയെ അടുത്തിടെ സന്ദര്‍ശിച്ച ഡോക്യുമെന്ററി ടീമാണ് അവന്‍ പുകവലി നിര്‍ത്തിയ വിവരം പുറത്തുവിട്ടത്.

മനഃശാസ്ത്രജ്ഞരുടെ സഹായത്തോടെയാണ് കുട്ടിയെ പുകവലിയില്‍ നിന്നും രക്ഷിച്ചത്. കളിയിലൂടെ കുട്ടിയുടെ ശ്രദ്ധ മാറ്റുന്നതിനൊപ്പം പുകവലിയുടെ ദോഷഫലങ്ങളെക്കുറിച്ച് പലരീതിയില്‍ മനസിലാക്കിക്കൊടുക്കുകയും ചെയ്തു. പലരും ഇപ്പോഴും അല്‍ദിക്ക് സിഗരറ്റ് വാഗ്ദാനം ചെയ്യാറുണ്ടെങ്കിലും അവന്‍ നിരസിക്കുകയാണ് പതിവെന്ന് അമ്മ ഡയാന റിസാല്‍ സന്തോഷത്തോടെ പറയുന്നു.


ലോക ചെസ് ചാമ്പ്യന്‍ഷിപ്പിലെ ഏഴാം ഗെയിം സമനിലയില്‍


ലോക ചെസ് ചാമ്പ്യന്‍ഷിപ്പിലെ ഏഴാം ഗെയിം സമനിലയില്‍ അവസാനിച്ചിരിക്കുന്നു .

കാള്‍സണ്4.5ഉം, ആനന്ദിന് 2.5ഉം പോയിന്റുമാണുള്ളത്.

 32 നീക്കങ്ങള്‍ക്കൊടുവില്‍ വിശ്വനാഥന്‍ ആനന്ദ്- മാഗ്‌നസ് കാള്‍സന്‍ മത്സരം സമനിലയില്‍ എത്തി. 

മിസ് ഏഷ്യാ പസഫികിന് കിട്ടിയത് ചെമ്പിന്‍റെ കിരീടം


മിസ് ഏഷ്യാ പസഫികായി തെരഞ്ഞെടുക്കപ്പെട്ട സൃഷ്ടി റാണ ചൂടിയ  വജ്ര കിരീടം ചെമ്പ് കിരീടമാണെന്ന് മനസ്സിലായത് വൈകി.

കഴിഞ്ഞയാഴ്ച കിരീടവുമായി മുംബൈ വിമാനത്താവളത്തിലെത്തിയപ്പോള്‍ നികുതി അടയ്ക്കാത്തതിന്‍റെ പേരില്‍ തടഞ്ഞുവെച്ചപ്പോഴാണ് തനിക്കു ചാര്‍ത്തി നല്‍കിയത് വജ്രകിരീടമല്ല വെറും ചെമ്പു കിരീടമാണെന്നു തിരിച്ചറിഞ്ഞത്.

വിമാനത്താവളത്തില്‍ വെച്ച് നികുതിയടക്കാത്തതിന്‍റെ  പേരില്‍ വജ്രകിരീടം അധികൃതര്‍ പിടിച്ചെടുത്തിരുന്നു. കിരീടത്തിന്‍റെ വില കണക്കാക്കാന്‍ അധികൃതര്‍ പരിശോധന നടത്തിയപ്പോള്‍ കിരീടം നിര്‍മ്മിച്ചിരിക്കുന്നത് ചെമ്പും ഗ്ലാസ്സ് കഷ്ണങ്ങള്‍ കൊണ്ടുമാണെന്ന് മനസ്സിലായി. ഇവ കൊണ്ട് നിര്‍മ്മിച്ചതിനാലാണ് കിരീടത്തിനു വജ്രത്തിന്റെ ഭംഗി ലഭിച്ചതും.

അവസാന ടെസ്റ്റിന്റെ വിജയാഘോഷ വേളയില്‍ ധോണി സച്ചിനെ മാറ്റി നിര്‍ത്തിവാംഖഡെയില്‍  വച്ച്  നടന്ന അവസാന ടെസ്റ്റിന്‍റെ വിജയാഘോഷ വേളയില്‍ മറ്റ് ടീം അംഗങ്ങളില്‍ നിന്നും ധോണി സച്ചിനെ മാറ്റി നിര്‍ത്തി എന്ന്‍ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍  . 

 സച്ചിനെ ഒഴിവാക്കാനായിരുന്നില്ല മറിച്ച് വിടവാങ്ങല്‍ വേളയില്‍ കൂടുതല്‍ ആശ്ചര്യം നിറയ്ക്കാനായിരുന്നു ധോണി സച്ചിനെ മാറ്റി നിര്‍ത്തിയത്.പാജി, അങ്ങ് ദയവു ചെയ്ത് മാറി നില്‍ക്കാമോ? ഞങ്ങള്‍ക്ക് കുറച്ചു കാര്യങ്ങള്‍ പ്ലാന്‍ ചെയ്യാനുണ്ട് എന്നായിരുന്നു ധോണി സച്ചിനോട് പറഞ്ഞത്.

ധോണിയുടേയും കൂട്ടരുടേയും ഗൂഡാലോചനയുടെ ഫലമായിരുന്നു സച്ചിന് ഇന്ത്യന്‍ ടീം അംഗങ്ങള്‍ നടത്തിയ ചലിക്കുന്ന ഗാര്‍ഡ് ഓഫ് ഹോണര്‍. നേരത്തെയും ക്രിക്കറ്റില്‍ നിന്നും വിരമിക്കുന്ന താരങ്ങളെ ടീം അംഗങ്ങള്‍ നിരന്നു നിന്ന് ഗാര്‍ഡ് ഓഫ് ഹോണര്‍ നല്‍കിയിരുന്നു.

അവസാനടെസ്റ്റില്‍ വിന്‍ഡീസിന്‍റെ  ഒമ്പതാം വിക്കറ്റും വീണ് ഇന്ത്യ ജയം ഉറപ്പാക്കിയപ്പോഴായിരുന്നു സച്ചിനോട് മാറി നില്‍ക്കാന്‍ ധോണി അഭ്യര്‍ഥിച്ചത്. ഒമ്പതാമനായ വിന്‍ഡീസ് താരം ഷൈന്‍ ഷില്ലിംഗ്‌ഫോര്‍ഡിന്‍റെ വിക്കറ്റ് വീണപ്പോള്‍ എപ്പോഴത്തേയും പോലെ സച്ചിന്‍ മറ്റ് ടീം അംഗങ്ങള്‍ക്കൊപ്പം ആഘോഷിക്കാന്‍ ഓടിയെത്തി. അപ്പോഴാണ് അസാധാരണമായ അഭ്യര്‍ഥന ഇന്ത്യന്‍ ക്യാപ്റ്റന്‍ നടത്തിയത്.

 

മംഗള്‍യാനെ മറികടന്ന് നാസയുടെ മാവന്‍.


ഇന്ത്യയുടെ ചൊവ്വാ ദൗത്യമായ മംഗള്‍യാനെ മറികടന്ന് ചൊവ്വയിലെത്താന്‍ അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസയുടെ മാവന്‍. 

മംഗള്‍യാന്റെ ചെലവ് 420 കോടി രൂപയായിരുന്നെങ്കില്‍ മാവനുവേണ്ടി അമേരിക്ക 4026 കോടി രൂപ മുടക്കുന്നുണ്ട്. ചൊവ്വയിലേക്ക് അയയ്ക്കുന്ന പത്താമത്തെ പേടകമാണ് മാവന്‍. നാസയുടെ മൂന്ന് ചൊവ്വാ ദൗത്യങ്ങള്‍ പരാജയപ്പെട്ടിരുന്നു. പൊതുജനങ്ങളുടെ ഒരു ലക്ഷം പേരുകളും ആയിരം വചനങ്ങളും 377 വിദ്യാര്‍ത്ഥികളുടെ കലാ സൃഷ്ടികളും അടങ്ങിയ ഡി.വി.ഡിയും വഹിച്ചാണ് മാവന്‍ ചൊവ്വയിലേക്ക് പോകുന്നത്.

നാസയുടെ കണക്കുകൂട്ടലുകള്‍ പിഴച്ചില്ലെങ്കില്‍ മംഗള്‍യാനെ മറികടന്ന് മാവന്‍ ചൊവ്വയിലെത്തും.
ഫ്‌ലോറിഡയിലെ കേപ് കനാവറാലില്‍നിന്ന് അറ്റ്‌ലസ് 5 റോക്കറ്റിലാണ് മാവന്‍ യാത്ര പുറപ്പെടുന്നത്. 

ഇന്ത്യ ബഹിരാകാശ ദൗത്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന പി.എസ്.എല്‍.വി റോക്കറ്റുകള്‍ക്കുള്ള അമേരിക്കന്‍ ബദലാണ് അറ്റ്‌ലസ് 5. ചൊവ്വയുടെ ഭൂതകാലത്തെ കുറിച്ച് പഠിക്കുകയാണ് മാവന്റെ ലക്ഷ്യം.

 ചൊവ്വയുടെ ജീവന്റെ സാധ്യതകളേയും  അന്തരീക്ഷത്തേയും കുറിച്ച് പഠിക്കാനാണ് മംഗള്‍യാന്‍ ചൊവ്വയിലേക്ക് പുറപ്പെട്ടിരിക്കുന്നത്. ഇടത്തരം സ്‌കൂള്‍ ബസിന്റെ വലിപ്പമുണ്ട് മാവന്. ഇന്ത്യന്‍ പേടകമായ മംഗള്‍യാന് ഒരു ചെറുകാറിന്റെ വലിപ്പമാണുള്ളത്.


ശ്രീശാന്ത് വിവാഹിതനാകുന്നു


കൊച്ചി: ക്രിക്കറ്റ് താരം ശ്രീശാന്ത് വിവാഹിതനാകുന്നു. വധു രാജസ്ഥാന്‍ സ്വദേശിനിയാണ് .

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ച് ഡിസംബര്‍ 12ന് വിവാഹം. ലെമെറിഡിയന്‍ ഹോട്ടലില്‍ വച്ച് വിവാഹം സത്കാരവും നടക്കും എന്നാണ് റിപ്പോര്‍ട്ട്‌ .

കുട്ടികളുടെ സെക്സ് തേടി ഗൂഗിളിലേക്ക് ഇനി ആരും കയറണ്ടആരും ഇനി കുട്ടികളുടെ ലൈഗിംക രംഗങ്ങള്‍ കാണാന്‍  ഗൂഗിളിലേക്ക് കയറേണ്ട, അത്തരം എല്ലാ സെര്‍ച്ചുകളും , കുട്ടികളുടെ ലൈഗിംക രംഗങ്ങളും പൂര്‍ണ്ണമായി ഒഴിവാക്കാനുള്ള സങ്കേതികത ഗൂഗിള്‍  വികസിപ്പിച്ചു.  ഇംഗ്ലീഷ് ഉപയോഗിച്ച് സെര്‍ച്ച് ചെയ്യുന്ന രാജ്യങ്ങളില്‍ ഈ സെര്‍ച്ച് നിരോധനം തിങ്കളാഴ്ച തന്നെ നിലവില്‍ വന്നു കഴിഞ്ഞു.

ഗൂഗിളിനു പുറമേ മൈക്രോസോഫ്റ്റ് ഇത്തരത്തിലുള്ള ശ്രമത്തില്‍ പങ്കെടുക്കും എന്നാണ് അറിയുന്നത്. ഇത്തരത്തില്‍ ഒരു ടെക്നോളജി വികസിപ്പിക്കാന്‍ മാത്രം ഗൂഗിള്‍ 200 ജീവനക്കാരെയാണ് നിയമിച്ചിരിക്കുന്നത്.

100000 സെര്‍ച്ചുകളാണ് ഇത്തരത്തില്‍ ഗൂഗിളില്‍ കിട്ടില്ല. അധികം വൈകാതെ 158 ഭാഷകളില്‍ സെര്‍ച്ച് ചെയ്താലും ഇത്തരം ലൈഗിംക കാര്യങ്ങള്‍ ഗൂഗിളില്‍ ലഭിക്കില്ല. ആറ് മാസത്തിനുള്ളില്‍ ഇത് നിലവില്‍ വരും. 


സ്‌കൂള്‍ വാഹനങ്ങള്‍ക്കും വേഗപ്പൂട്ട്

Written By arun raj on Sunday, 17 November 2013 | 08:19


നവംബര്‍ 30ന് മുന്‍പ് സംസ്ഥാനത്തെ എല്ലാ ടിപ്പര്‍ ലോറികള്‍ക്കും സ്‌കൂള്‍ വാഹനങ്ങള്‍ക്കും വേഗപ്പൂട്ട് നിര്‍ബന്ധമാക്കുമെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഋഷിരാജ് സിങ് പറഞ്ഞു. ബസുകള്‍ക്ക് മാത്രം വേഗപ്പൂട്ട് ഘടിപ്പിച്ചാല്‍ അപകടങ്ങള്‍ നിയന്ത്രിക്കാന്‍ കഴിയില്ല. റോഡപകടങ്ങള്‍ ഇല്ലാതാക്കാന്‍ ഡ്രൈവര്‍മാര്‍ക്കും വാഹനയുടമകള്‍ക്കും ധാര്‍മിക അവകാശമുണ്ടെന്നും ഋഷിരാജ് സിംഗ് പറഞ്ഞു.

ഇനി സൂര്യനിലേക്ക് ദൗത്യവുമായി


ചൊവ്വായ്ക്ക് ശേഷം ഗവേഷകര്‍ സൂര്യന്‍റെ പ്രഭാമണ്ഡലത്തെക്കുറിച്ച് പഠിക്കാനുള്ള 'ആദിത്യ 1' ( Aditya 1 ) ദൗത്യത്തിന് അന്തിമരൂപം നല്‍കാന്‍ ഇന്ത്യന്‍ ഗവേഷകര്‍ വരുംദിവസങ്ങളില്‍ ബാംഗ്ലൂരില്‍ ഒത്തുചേരുന്നു.

ചൊവ്വാപര്യവേക്ഷണത്തിനുള്ള 'മാഴ്‌സ് ഓര്‍ബിറ്റര്‍ മിഷന്‍ ' (മംഗള്‍യാന്‍ ) വിജയകരമായി വിക്ഷേപിച്ചതിന്റെ ആത്മവിശ്വാസത്തിലാണ്, ഗവേഷകര്‍ നവംബര്‍ 18 മുതല്‍ മൂന്നു ദിവസം ബാംഗ്ലൂരില്‍ സമ്മേളിക്കുക.

2015-2016 ല്‍ വിക്ഷേപിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്ന ആദിത്യ പേടകത്തിന്റെ സാങ്കേതിക സംഗതികള്‍ക്ക് അന്തിമരൂപം നല്‍കാനാണ്, ബാംഗ്ലൂരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് അസ്‌ട്രോഫിസിക്‌സില്‍ ( IIA ) ഗവേഷകര്‍ സമ്മേളിക്കുന്നത്. ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സംഘടന ( ISRO ) യുടെ നേതൃത്വത്തിലാണ് സമ്മേളനം.

സൗരപ്രഭാമണ്ഡലം ( Solar Corona ) ഭീമമായി ചൂടുപിടിക്കുന്നതിന്റെ കാരണം കണ്ടെത്താന്‍ സഹായിക്കുന്ന ഒരു 'സ്‌പേസ് സോളാര്‍ കൊറോണഗ്രാഫാ'യിരിക്കും, സൗര്യദൗത്യമായ ആദിത്യ 1 ന്റെ മുഖ്യഭാഗം. സോളാര്‍ കൊറോണഗ്രാഫ് ഐഐഎ യിലെ ഗവേഷകര്‍ ഇതിനകം രൂപകല്‍പ്പന ചെയ്തതായി കഴിഞ്ഞ ദിവസം 'ഡിഎന്‍എ' പത്രം റിപ്പോര്‍ട്ടു ചെയ്തു. 

പോളാര്‍ സാറ്റ്‌ലൈറ്റ് ലോഞ്ച് വെഹിക്കിള്‍ ( PSLV ) ഉപയോഗിച്ച്, 800 കിലോമീറ്റര്‍ അകലെയുള്ള ഭൂസ്ഥിര ഭ്രമണപഥത്തിലേക്ക് ( polar orbit ) ആകും ആദിത്യയെ എത്തിക്കുകയെന്ന്, ഐഎസ്ആര്‍ഒ വെബ്ബ്‌സൈറ്റില്‍ ഭാവിദൗത്യങ്ങളെക്കുറിച്ചുള്ള പേജില്‍ പറയുന്നു. 

സൂര്യനെക്കുറിച്ച് പഠിക്കാനുള്ള ആദിത്യ 1 ദൗത്യം, 'ബഹിരാകാശ ഗവേഷണ ഉപദേശക സമിതി' 2008 ല്‍ മുന്നോട്ടുവെച്ച ആശയമാണ്. ആ ദൗത്യത്തിന് അംഗീകാരം ലഭിച്ചതായി 2008 നവംബര്‍ 10 ന് അന്നത്തെ ഐഎസ്ആര്‍ഒ മേധാവി ജി. മാധവന്‍ നായര്‍ മാധ്യമങ്ങളെ അറിയിച്ചിരുന്നു. 

സൗരമണ്ഡലം ഏറെ സജീവമാകുന്ന 2012-13 കാലത്ത് ആദിത്യ വിക്ഷേപിക്കാനായിരുന്നു ആദ്യ പരിപാടി. 50 കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന 400 കിലോഗ്രാം ഭാരമുള്ള പേടകമെന്നാണ് അത് വിഭാവനം ചെയ്യപ്പെട്ടത്. 

എന്നാല്‍ , ചൊവ്വാദൗത്യത്തിന് കൂടുതല്‍ ശ്രദ്ധ നല്‍കിയതിനാല്‍ പ്രതീക്ഷിച്ച സമയത്ത് ആദിത്യ പൂര്‍ത്തിയാക്കാന്‍ ഐഎസ്ആര്‍ഒയ്ക്ക് സാധിച്ചില്ല. ഇനി 2015-16 ല്‍ ആദിത്യ വിക്ഷേപിക്കാനുള്ള നീക്കമാണ് നടത്തുന്നത്. 

'വ്യത്യസ്ത തരംഗദൈര്‍ഘ്യ ശേഷിയുള്ള ഒരു സ്‌പേസ് ഒബ്‌സര്‍വേറ്ററിയായി ആദിത്യ പ്രവര്‍ത്തിക്കണമെന്നും, വ്യത്യസ്ത നിരീക്ഷാവശ്യങ്ങളും സാധ്യതകളും വിശദമായി ചര്‍ച്ചചെയ്യണമെന്നും', ബാംഗ്ലൂര്‍ സമ്മേളനത്തിന്റെ അജണ്ടയിലുള്ളതായി ഡിഎന്‍എ റിപ്പോര്‍ട്ട് പറയുന്നു. 

ആദിത്യ ശ്രദ്ധയൂന്നുന്ന സൗരപ്രഭാമണ്ഡലം ശാസ്ത്രലോകത്തിന് ഇപ്പോഴും പൂര്‍ണമായി മനസിലാക്കാന്‍ കഴിയാത്ത മേഖലയാണ്. പത്തുലക്ഷം ഡിഗ്രിയില്‍ കൂടുതല്‍ താപനിലയുള്ള, ആ ഭാഗത്ത് സൗരവാത പ്രവാഹങ്ങള്‍ സെക്കന്‍ഡില്‍ ആയിരം കിലോമീറ്ററില്‍ കൂടുതലാകുന്നു. 

സൗരപ്രഭാമണ്ഡലത്തിന് ഇത്ര ഭീമമായ താപനില വരുന്നതെങ്ങനെയെന്നാണ് ആദിത്യയിലെ സോളാര്‍ കൊറോണഗ്രാഫ് പഠിക്കുക. അവിടുത്ത ശക്തമായ സൗരവാത പ്രവാഹത്തിന്റെ കാര്യവും മറ്റ് സംഗതികളും ആദിത്യയുടെ പഠനത്തിലുള്‍പ്പെടും. 

48 മണിക്കൂര്‍ ജില്ല സ്തംഭിപ്പിക്കല്‍കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനത്തില്‍ പ്രതിഷേധിച്ച് ഹൈറേഞ്ച് സംരക്ഷണ സമിതി നടത്തുന്ന 48 മണിക്കൂര്‍ ജില്ല സ്തംഭിപ്പിക്കല്‍ സമരവും മൂലമറ്റം പവര്‍ഹൗസ് ഉപരോധവും ഞായറാഴ്ച അര്‍ധരാത്രി മുതല്‍. 18, 19 തീയതികളിലാണ് സമരം.

തിങ്കളാഴ്ച എല്‍.ഡി.എഫ് സംസ്ഥാന ഹര്‍ത്താലും പ്രഖ്യാപിച്ചിട്ടുണ്ട്.

വ്യാപാര സ്ഥാപനങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിട്ട് റോഡ് ഉപരോധിച്ച് ആളുകള്‍ തെരുവില്‍ ഭക്ഷണം പാകം ചെയ്ത് കഴിച്ചുകൂട്ടും.
ജില്ലയില്‍ നടന്നിട്ടുള്ള സമരങ്ങളില്‍ നിന്ന് ഏറെ വ്യത്യസ്തവും എന്നാല്‍, ഹര്‍ത്താലിലും വലിയ സമരവുമായിരിക്കും
18, 19 തീയതികളില്‍ നടക്കാന്‍ പോകുന്നതെന്ന് സമിതി ജനറല്‍ കണ്‍വീനര്‍ ഫാ.സെബാസ്റ്റ്യന്‍ കൊച്ചുപുരക്കല്‍ അറിയിച്ചു.
സമരത്തിന് വേണ്ട തയാറെടുപ്പുകള്‍ക്കായുള്ള കണ്‍വെന്‍ഷനുകളും പ്രാദേശിക വിശദീകരണ യോഗങ്ങളും ഞായറാഴ്ച രാവിലെ മുതല്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നടക്കും.

പരീക്ഷകള്‍ മാറ്റി


കാലിക്കറ്റ് സര്‍വകലാശാല തിങ്കളാഴ്ച(18.11.2013)നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. ഹര്‍ത്താലിനെ തുടര്‍ന്നാണ് പരീക്ഷകള്‍ മാറ്റിയത്. പുതുക്കിയ പരീക്ഷാ തിയതി പിന്നീട് അറിയിക്കും.

വിശ്വനാഥന്‍ ആനന്ദ് വീണ്ടും പരാജയപ്പെട്ടു.


വിശ്വനാഥന്‍ ആനന്ദ് ലോക ചെസ് ചാംപ്യന്‍ഷിപ്പില്‍ മാഗ്‌നസ് കാള്‍സനോട്  വീണ്ടും പരാജയപ്പെട്ടു. ആദ്യ 4 ഗെയിമുകള്‍ സമനിലയില്‍ അവസാനിച്ചിരുന്നു.

കാള്‍സന്‍  ആറാം ഗെയിമില്‍ 67 നീക്കങ്ങള്‍ക്കൊടുവിലാണ് ആനന്ദിനെ  പരാജയപ്പെടുത്തിയത്. അറുപതാം നീക്കത്തിലെ ആനന്ദിന്‍റെ പിഴവാണ് മത്സരഫലം കാള്‍സന് അനുകൂലമാക്കിയത്.

തുടര്‍ച്ചയായ രണ്ട് ജയങ്ങളോടെ കാള്‍സന്‍ ചാംപ്യന്‍ഷിപ്പില്‍ 42ന് മുന്നിലാണ്. 
 
Copyright © 2013. Live Kerala - All Rights Reserved
Proudly powered by entero Web Designing company in Thrissur Kerala India
Powered by Blogger.